തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മഴയ്ക്ക് സാധ്യത. നാലു ജില്ലകളില്‍ ഇന്നു ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
2.5 മുതല്‍ 15.5 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതേസമയം, മത്സ്യത്തൊഴലാളികള്‍ക്ക് മുന്നറിയിപ്പില്ല. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
also read: ആള്‍ക്കൂട്ടം പാടില്ല, ആഘോഷങ്ങള്‍ രാത്രി 10 മണിവരെ മാത്രം, പുതുവത്സരാഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം
ഡിസംബര്‍ 30 മുതല്‍ ജനുവരി 03 വരെ കന്യാകുമാരി പ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കി. മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.