തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നാലു ദിവസത്തേക്കു ശക്തമായ മഴയ്ക്കു സാധ്യതയില്ലെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ദിവസങ്ങളായി തുടര്‍ന്ന കനത്ത പേമാരിക്കു ശേഷം കേരളത്തിനു മുകളില്‍ ഇപ്പോള്‍ തെളിഞ്ഞ ആകാശമാണുള്ളത്.
കാലവര്‍ഷക്കാലത്ത് സാധരണ രീതിയില്‍ കിട്ടുന്ന തരത്തിലുള്ള മഴ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ മഴ പെയ്തത് മൂന്നാറിലാണ്, ആറു സെന്റീമീറ്റര്‍.
അതേസമയം കേരളതീരത്ത് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പു നല്കി.
അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍, മധ്യ മേഖലകളില്‍ കടല്‍ അത്യന്തം പ്രക്ഷുബ്ധമായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗത്തേക്കു പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.