കൊച്ചി/ ന്യൂഡല്‍ഹി: കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് 20 മുതല്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. 70 യാത്രക്കാരെ കയറ്റാവുന്ന ചെറുവിമാനങ്ങളാവും ഇതുവഴി സര്‍വീസ് നടത്തുക. നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സര്‍വീസ് 26 വരെ അപ്രായോഗികമായ സാഹചര്യത്തില്‍, നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എടിആര്‍ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടത്തിയതു വിജയമായതിനെ തുടര്‍ന്നാണ് തീരുമാനം.
സമയക്രമം:
ബംഗളൂരു-കൊച്ചി 6.00-7.20, 10.00-11.20
കൊച്ചി-ബംഗളൂരു 8.10-9.30, 12.10-13.30
കോയമ്പത്തൂര്‍-കൊച്ചി 15.40-16.25
കൊച്ചി-കോയമ്പത്തൂര്‍ 17.15-18.00
കോയമ്പത്തൂര്‍-ബംഗളൂരു 18.30-19.30
ബംഗളൂരു-കോയമ്പത്തൂര്‍ 14.10-15.10
എയര്‍ ഇന്ത്യയുടെ ‘അലയന്‍സ് എയറിലെ’ എടിആര്‍ വിമാനം ബെംഗളൂരുവില്‍ നിന്നാണ് നാവികസേനാ വിമാനത്താവളത്തില്‍ ഇറക്കിയത്. വ്യോമയാന ഡയറക്ടറേറ്റ് അധികൃതരടക്കം ഇരുപതോളം പേരും വിമാനത്തിലുണ്ടായിരുന്നു.
വിമാനയാത്രക്കാരുടെ സഹായത്തിന് അയാട്ട ഏജന്റ്സ് അസോസിയേഷന് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ഹെല്പ് ഡെസ്ക് തുറക്കും. യാത്രക്കാര്‍ക്ക് ബന്ധപ്പെടാം: കൊച്ചി ബാബു പോള്‍ (98461 66668), രാജേഷ് രാജന് (99950 49243), തിരുവനന്തപുരംപ്രെയ്സ്(04712453751), കോഴിക്കോട്ഗണേഷ് വദേരി (തിരൂര്‍ യുണൈറ്റഡ് ട്രാവല്‍സ്).
അമിത നിരക്ക് ഈടാക്കില്ലെന്ന് മന്ത്രി
ഗള്‍ഫ് നാടുകളിലേക്കു പോകുന്നവരില്‍ നിന്നു വിമാന കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്നു സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്കുള്ള നിരക്ക് പരമാവധി 10,000 രൂപയായിരിക്കും.
തിരുവനന്തപുരത്തേക്ക് സര്‍വീസുകള്‍
രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ 26 വരെ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നു തിരുവനന്തപുരത്തേക്ക് ഇന്നുമുതല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ജെറ്റ് എയര്‍വേസ് അറിയിച്ചു.
26 വരെ കൊച്ചിയിലേക്കും കൊച്ചിയില്‍ നിന്നും യാത്രചെയ്യാനുള്ള ടിക്കറ്റുകള്‍ ഉള്ളവര്‍ക്ക് യാത്രാ തീയതി മുതല്‍ 10 ദിവസം വരെ, യാത്രാ തീയതി മാറ്റിയെടുക്കാം. ഹെല്പ്ലൈന് നമ്പര്‍: (സിറ്റി കോഡ്) 39893333.