സീരിയല്‍ നടി ചന്ദ്ര ലക്ഷ്മണും നടന് ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. ഇരുവരും പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും സ്വന്തം സുജാത എന്ന പരമ്പരയില്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കവൊണ് പ്രണയത്തിലേക്ക് വഴിമാറിയത്. പ്രണയത്തിനുമപ്പുറം അറേഞ്ച്ഡ് വിവാഹമാണ് എന്നായിരുന്നു ചന്ദ്ര ലക്ഷ്മണ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ആര്‍ട്ടിസ്റ്റെന്ന നിലയില്‍ മാത്രം പരിചയമുണ്ടായിരുന്നു ടോഷ് സ്വന്തം സുജാതയില്‍ വന്നതിന് ശേഷമാണ് സുഹൃത്തായത്. വീട്ടുകാര്‍ക്ക് ഇഷ്ടമായെന്നും തന്നെ ടോഷിന്റെ വീട്ടുകാര്‍ക്കും ഇഷ്ടമായെന്നും അങ്ങനെ വിവാഹമെന്ന ചിന്തയിലേക്ക് എത്തുകയുമായിരുന്നു. എല്ലാം അനുയോജ്യമായി വന്നപ്പോള്‍ വിവാഹിതരായി മുന്നോട്ടുപോകാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ചന്ദ്ര ലക്ഷ്മണ് പറഞ്ഞിരുന്നു.