ഇടുക്കി; മുല്ലപ്പെരിയാറിലെ വൃഷ്ടിപ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ കേരളത്തിലെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നു. ഇടുക്കിയില്‍ നിലവില്‍ ജലനിരപ്പ് 2401.02 അടിയും ഇടമലയാറില്‍ 168.66 അടിയുമാണ്. നിലവില്‍ ആ അണക്കെട്ടുകളില്‍ നിന്നും പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവിലും കുറവ് വന്നിട്ടുണ്ട്. അതോടെ വെള്ളം കയറിയ പ്രദേശങ്ങളിലെ വെള്ളം ഇറങ്ങി തുടങ്ങി.
തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ താഴ്ത്തിയതോടെ പമ്പ നദിയിലെ ജലനിരപ്പ് കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സ്പില്‍വേയുടെ 38 ഷട്ടറുകളും തുറന്നതോടെ വെള്ളം മുഴുവന്‍ കടലിലേക്ക് ഒഴുകിയെന്നാണ് റിപ്പോര്‍ട്ട്. റാന്നി പട്ടണത്തിലും വെള്ളം കുറഞ്ഞിട്ടിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയുടെ 12 സംഘങ്ങള്‍ കൂടി കേരളത്തിലെത്തിയിട്ടുണ്ട്. കേരളത്തിലെ പ്രളയ ദുരിതം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് രാത്രിയോടെ കേരളത്തില്‍ എത്തും. ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിന്ന മോഡി നാളെ പ്രളയ ബാധിത പ്രദേശങഅങളില് വ്യോമനിരീക്ഷണം നടത്തും.