മലയാളി പ്രേക്ഷകരുടെ ഇഷ്ട സീരിയല്‍ താരമാണ് ആലിസ് ക്രിസ്റ്റി. ഇപ്പോഴിതാ തന്റെ വിവാഹവാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണാ താരം. തന്റെ യൂട്യൂബ് ചാനലിലെ ആദ്യ വിഡിയോയിലൂടെയാണ് വിവാഹവിവരം രസകരമായി അവതരിപ്പിച്ചത്.
പത്തനംതിട്ട സ്വദേശി സജിന്‍ ആണു വരന്. നവംബര്‍ 18ന് ആണ് വിവാഹം. പ്രതിശ്രുത വരന് സജിനും വിഡിയോയില്‍ ഒപ്പമുണ്ട്. ആലിസിന്റെ സുഹൃത്തു വഴിയാണ് സജിന്റെ വിവാഹാലോചന വന്നത്. ആലിസിന് വിവാഹം ആലോചിക്കുന്നുണ്ടെന്ന് അറിഞ്ഞ് വീടിനടുത്ത് ഒരാളുണ്ട് എന്നും ആലോചിക്കണോ എന്നു ചോദിക്കുകയുമായിരുന്നു.
തുടര്‍ന്ന് സജിന്റെ ഫോട്ടോയും ഏതാനും ടിക്ടോക് വിഡിയോകളും അയച്ചു കൊടുത്തു. ആലിസിന്റെ ഫോട്ടോ കണ്ട് സജിനും ഇഷ്ടപ്പെട്ടു. ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. തുടര്‍ന്നു വീട്ടുകാരോട് പറഞ്ഞു.
വീട്ടുകാര്‍ക്കും ഇഷ്ടപ്പെട്ടതോടെ വിവാഹം ഉറപ്പിച്ചു. വിവാഹം ഉറപ്പിച്ചിട്ട് ഒന്നര വര്‍ഷത്തിലേറെയായി. കോവിഡും പ്രഫഷനല്‍ തിരക്കുകളും കാരണവും നീണ്ടു പോകുകയായിരുന്നെന്നും ആലിസ് പറഞ്ഞു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്.