കൊല്ലം: കനത്ത മഴയില്‍ സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലും നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമായത്. പലര്‍ക്കും വീടടക്കം പലതും നഷ്ടമായി. അതിനിടെ മലവെള്ളത്തില്‍ ഒലിച്ചുവന്ന ആക്രിസാധനങ്ങള്‍ പെറുക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട ആളെ രക്ഷപ്പെടുത്തി.
പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. കൊല്ലം ഇത്തിക്കരയാറിന് സമീപമാണ് സംഭവം നടന്നത്. തമിഴ്നാട് സ്വദേശിയാണ് ഒഴുക്കില്‍പ്പെട്ടത്. അഞ്ചല്‍ പൊലീസിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കേരള പൊലീസ് ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.
ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍. കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പലയിടത്തും മഴ തുടരുകയാണ്. ജലനിരപ്പുയര്‍ന്നതിനാല്‍ മിക്ക ഡാമുകളും വെള്ളം തുറന്നുവിടാന്‍ ഒരുങ്ങുകയാണ്.