തന്റെ ജന്മദിനത്തില് മമ്മൂക്ക തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ കുഞ്ഞ് പീലിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ തന്റെ കുഞ്ഞാരാധികയെ കാണാന്‍ മമ്മൂക്കയ്ക്കും ആഗ്രഹമുണ്ടായിരുന്നു. ഇപ്പോഴിതാ പീലും മമ്മൂക്കയും നേരിട്ട് കണ്ടിരിക്കുകയാണ്.
മിണ്ടില്ലെന്നും പിണക്കമാണെന്നും പരിഭവിച്ച പീലി ഒടുവില്‍ മമ്മൂക്കയുടെ അടുത്തെത്തി. അന്നത്തെ പിണക്കം പുഞ്ചിരിക്ക് വഴിമാറി. മാതാപിതാക്കള്‍ക്കൊപ്പം മമ്മൂക്കയെ കണ്ട പീലിയുടെ ചിത്രം പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോസാണ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.
മമ്മൂക്കയെ നേരില്‍ കണ്ടപ്പോള്‍ മമ്മൂക്ക തന്റെ വാപ്പയുടെ ക്ലാസ്മേറ്റാണോ എന്നായി പീലിയുടെ സംശയമെന്നും ചിത്രത്തിനൊപ്പമുള്ള അദ്ദേഹം കുറിച്ചു. പെരിന്തല്‍മണ്ണ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹിയാണ് പീലിയുടെ പിതാവ് ഹമീദലി.