മറ്റുള്ളവരുടെ മുമ്പില്‍ ആളാവാന്‍ വേണ്ടി പാമ്പിനെ വിഴുങ്ങാന്‍ ശ്രമിച്ച 55-കാരനാണ് ദാരുണാന്ത്യം. കര്‍ഷകനാണ് പാമ്പിന്റെ വിഷമേറ്റ് മരിച്ചത്. റഷ്യയിലെ അസ്ട്രാഖാനെന്ന സ്ഥലത്താണ് സംഭവം. തണ്ണിമത്തന് പാടത്ത് ജോലിചെയ്യുന്നയാളാണ് മറ്റുള്ളവര്‍ക്ക് മുമ്പില്‍ ആളാവാനായി പാമ്പിനെ വിഴുങ്ങി കാണിച്ചത്.
രണ്ടു തവണ ഇയാള്‍ പാമ്പിനെ വായിലിട്ട് പുറത്തെടുത്തു. എന്നാല്‍ മൂന്നാം തവണ വായിലിട്ടപ്പോള്‍ പാമ്പ് ഇയാളുടെ നാക്കില്‍ കടിച്ചു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചു. പാമ്പ് കടിച്ചതിന് പിന്നാലെ ഇയാളുടെ നാവിലും തൊണ്ടയിലും നീര് വന്ന് വീര്‍ത്തിരുന്നു.
ശ്വാസതടസ്സവും ഹൃദയാഘാതവും വന്ന് മരിക്കുകയുമാണ് ഉണ്ടായത്. സ്റ്റെപ്പി വൈപ്പര്‍ പാമ്പിന്റെ വിഷം മനുഷ്യര്‍ക്ക് ഹാനികരമല്ല. എന്നാല്‍ നാവില്‍ കടിയേറ്റതിലൂടെ ഉണ്ടായ അലര്‍ജിയാണ് മരണകാരണമെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.