കൊല്ലൂർ: കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് ഇനി മുതൽ ആധാർ കാർഡ് ഹാജരാക്കണമെന്ന് ഉത്തരവ്. ഉഡുപ്പി ഡെപ്പ്യുട്ടി കമ്മീഷണറാണ് ഉത്തരവിറക്കിയത്.
കേരളത്തിൽ നിന്നും വരുന്നവർ ക്ഷേത്രത്തിനുളളിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റിവ് സർഫിക്കറ്റും നിർബമന്ധമാക്കിയിട്ടുണ്ട്. ക്ഷേത്ര എക്സിക്യുട്ടീവ് ഓഫിസർ പി.ബി. മഹേഷാണ് വ്യക്തമാക്കിയത്. പുതിയ ഉത്തരവുണ്ടാകുന്നതുവരെ ഈ നിയന്ത്രണം തുടരുമെന്നും ക്ഷേത്ര എക്സിക്യുട്ടീവ് ഓഫിസർ അറിയിച്ചു.