ചേര്‍ത്തല: പട്ടാപ്പകല്‍ സൈക്കിളിലെത്തിയ യുവാക്കള്‍ കാല്‍നടയാത്രക്കാരിയായ വീട്ടമ്മയുടെ മാലപൊട്ടിച്ചു കടന്നു കളഞ്ഞു. ചേര്‍ത്തല മണവേലിയിലാണ് സംഭവം. മണവേലി രാഹുല്‍ നിവാസില്‍ കുഞ്ഞുമോന്റെ ഭാര്യ ഐഷയുടെ കഴുത്തില്‍ നിന്നാണ് സൈക്കിളിലെത്തിയ അപരിചിതരായ യുവാക്കള്‍ മാല പറിച്ചെടുത്തത്.
മണവേലി തുമ്പേച്ചിറ മേഖലയില്‍ ഇന്ന് പകല്‍ 11 മണിയോടെയാണ് സംഭവം. അതേസമയം, മാല പൊട്ടിച്ചെങ്കിലും പരാതിയൊന്നുമില്ലെന്ന് ഐഷ പറഞ്ഞു. കാരണം മാല മുക്കുപണ്ടമായിരുന്നെന്നും ഐഷ അറിയിച്ചു. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കാനൊരുങ്ങുമ്പോഴാണ് മാല മുക്കുപണ്ടമാണെന്ന കാര്യം വീട്ടമ്മ വെളിപ്പെടുത്തുന്നത്.