പ്രമുഖ സീരിയല്‍-സിനിമാ താരം ചന്ദ്ര ലക്ഷ്മണ് വിവാഹിതയാകുന്നു. സീരിയയിലെ കാമുകന് തന്നെയാണ് ചന്ദ്രയുടെ ജീവിതനായകനാകുന്നത്. ‘സ്വന്തം സുജാത’ എന്ന സീരിയലിലെ സഹതാരം ടോഷ് ക്രിസ്റ്റിയാണ് ചന്ദ്രയുടെ വരന്. സോഷ്യല്‍മീഡിയയിലൂടെ ചന്ദ്ര തന്നെയാണ് വിവാഹവിവരം പുറത്തുവിട്ടത്.
ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് ചന്ദ്ര ലക്ഷ്മണ് തന്റെ വിവാഹക്കാര്യം പുറത്തുവിട്ടത്. സാറമ്മയും ജോകുട്ടനും പിന്നെ സുജാതയും എന്ന അടിക്കുറിപ്പോടെ ദിവസങ്ങള്‍ക്കുമുന്‍പ് ടോഷ് ക്രിസ്റ്റിക്കൊപ്പമുള്ള ചിത്രം ചന്ദ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
ഇന്ന് വിവാഹത്തെക്കുറിച്ചുള്ള വിവരം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്തു. ”അതെ! അതായിരുന്നു ഞങ്ങള്‍ പറഞ്ഞത്. കുടുംബങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹങ്ങളോടെയും ഞങ്ങള്‍ പുതിയൊരു യാത്രയ്ക്ക് തുടക്കമിടുകയാണ്. ഈ സന്തോഷത്തില്‍ ഞങ്ങളുടെ അഭ്യുദയകാംക്ഷികളായ നിങ്ങളെയും പങ്കാളികളാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു.
വിവാഹത്തെക്കുറിച്ചുള്ള അവസാനമില്ലാത്ത ചോദ്യങ്ങള്‍ക്കെല്ലാം അന്ത്യംകുറിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ വരും. എപ്പോഴുമെന്ന പോലെ ഞങ്ങളെ അനുഗ്രഹിക്കുകയും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം”-ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും കുറിച്ചു. കൈചേര്‍ത്തു പിടിച്ചുകൊണ്ടുള്ള ചിത്രവും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.