ഒട്ടാവ: കാനഡയില്‍ ബോട്ടപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി ഡിജിത് ജോസ് (24) ആണു മരിച്ചത്. കാനഡയിലെ ബ്രാസ് ഡി ഓര് തടാകത്തില്‍ ശനിയാഴ്ചയോടെയാണ് അപകടമുണ്ടായത്. ശേഷം, നീണ്ട തിരച്ചിലിനൊടുവില്‍ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ഡിജിത്തിനൊപ്പം ബോട്ടില്‍ രണ്ടുപേര്‍ കൂടിയുണ്ടായിരുന്നു. ഇവര്‍ നീന്തി രക്ഷപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഡിജിത്തിന്റെ മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുവരാനുള്ള ശ്രമം നടത്തി വരികയാണ്. കൊട്ടിയൂര്‍ ചുങ്കക്കുന്ന് ചിറക്കുഴിയില്‍ ജോസ്ഡെയ്സി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഡിജിന്, ഡിജിഷ .