കൊച്ചി: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി രമ്യ ഹരിദാസ് എംപിയും വിടി ബല്‍റാമും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ വിമര്‍ശനമാണുയര്‍ന്നത്. ലോക്ക്ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത യുവാവിനെ രമ്യ ഹരിദാസ് എംപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദിക്കുകയും ചെയ്തിരുന്നു.
സംഭവം വലിയ വിവാദമായതോടെ രമ്യയെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി ആളുകള്‍ രംഗത്ത് വന്നിരിക്കുകയാണ്. രാഷ്ട്രീയത്തിലെത്തിയപ്പോള്‍ പ്രഹസനങ്ങളുടെ റാണി ആയി രമ്യ മാറിയെന്ന് പറയുകയാണ് ആക്ടിവിസ്റ്റ് ജസ്ല മാടശേരി. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ജസ്ലയുടെ വിമര്‍ശനം.
തനിക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോഴും വിവാദങ്ങള്‍ ഉണ്ടാകുമ്പോഴും വീരവാദം ഉയര്‍ത്തുക എന്നതാണ് രമ്യയുടെ രീതിയെന്ന് ജസ്ല പറയുന്നു. വിവാദവിഷയങ്ങളിലൂടെ ഇപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടാന്‍ രമ്യ ഹരിദാസ് ശ്രമിക്കുന്നുവെന്ന് ജസ്ല ആരോപിക്കുന്നു.
സാധാരണക്കാരോട് മോശമായി പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ജസ്ല പറയുന്നു. അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ എംപിയേയും സംഘത്തെയും ചോദ്യം ചെയ്തപ്പോള്‍ അവര്‍ തന്നെ മര്‍ദിച്ചുവെന്നാണ് യുവാവിന്റെ പരാതി.
സംഭവത്തില്‍ വിടി ബല്‍റാം ഉള്‍പ്പടെയുള്ള ആറ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. താനും സുഹൃത്തും എംപിയെ തൊട്ടിട്ട് പോലുമില്ലെന്നും,അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.