മലയാളത്തിലെ പ്രിയ നടന് ജനാര്ദ്ദനന് മരിച്ചുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നിരവധി പേരാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്ത് നടന് ആദരാഞ്ജലികള്‍ നേര്‍ന്നത്.
എന്നാല്‍ ഇപ്പോള്‍ നടന് ജനാര്ദ്ദനന് മരിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ജനാര്‍ദ്ദനന്റെ ആരാധകര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
നടന് യാതൊരു പ്രശ്നവുമില്ലെന്നും ഇവര്‍ അറിയിച്ചു.