സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ സിനിമാതാരമാണ് നടിയും നടന് കൃഷ്ണകുമാറിന്റെ മകളുമായ അഹാന. രസകരമായ നിരവധി വീഡിയോകളാണ് നടി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുള്ളത്. അഹാന പങ്കുവെക്കുന്ന വീഡിയോ പലപ്പോഴും വൈറലാവാറുമുണ്ട്.
കഴിഞ്ഞ വര്‍ഷം തന്റെ വീട്ടിലെ റംബൂട്ടാന് പഴത്തെക്കുറിച്ച് അഹാന ചെയ്ത വീഡിയോ വലിയ ജനശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ നിരവധി ട്രോളുകളും ഉയര്‍ന്നു. ഇപ്പോഴിതാ പുതിയ റംബൂട്ടാന് വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് അഹാന.
റംബൂട്ടാന് 2.0 എന്നാണ് വീഡിയോയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം താന്‍ പങ്കുവെച്ച വീഡിയോയിലൂടെ റംബൂട്ടാന് ഏറെ ട്രോളുകള്‍ നേരിട്ടിരുന്നു. എന്നാല്‍ ആ കാരണത്താല്‍ റംബൂട്ടാന് ഏറെ ഫേമസ് ആയെന്നും അഹാന പറഞ്ഞു. വീട്ടിലെ ഏറ്റവും പ്രശസ്തനായ വ്യക്തി ഇപ്പോള്‍ റംബൂട്ടാന് ആണെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ താന്‍ തൊഴുത ശേഷമാണ് പറിക്കാന്‍ സാധിക്കുക എന്നും അഹാന പറയുന്നു.
യൂട്യൂബ് ചാനലിന് ആര് ലക്ഷത്തിലധികം കാഴ്ചക്കാര്‍ ആയതില്‍ പ്രേക്ഷകര്‍ക്ക് അഹാന നന്ദിയും അറിയിച്ചിട്ടുണ്ട്. ഒപ്പം ഒരു ഗേയ്മും പ്രേക്ഷകര്‍ക്ക് വേണ്ടി അഹാന ഒരുക്കിയിട്ടുണ്ട്. താന്‍ ചെയ്ത വീഡിയോകള്‍ കൊണ്ട് ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കില്‍ അത് കമന്റായി ഇടാനാണ് നടി പറയുന്നത്. ഏറ്റവും നല്ല കമന്റ് ഇടുന്ന ആള്‍ക്ക് സമ്മാനമായി റംബൂട്ടാന് കൊടുത്തുവിടുമെന്നും അഹാന പറഞ്ഞു.