ചങ്ങനാശേരി: പെരുന്നയ്ക്കു സമീപം എസി റോഡ് നിര്‍മാണ ജോലികള്‍ക്കായി എത്തിച്ച ക്രെയിനില്‍ കാര്‍ ഇടിച്ചു കയറി അപകടം. നാടിനെ നടുക്കിയ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന 4 പേര്‍ക്കും ജോലികളുമായി ബന്ധപ്പെട്ട് റോഡരികില്‍നിന്ന ഊരാളുങ്കല്‍ സൊസൈറ്റി തൊഴിലാളിക്കും പരുക്കേറ്റു.
കുമ്പനാട് നെല്ലിമല ആനപ്പാറയ്ക്കല് ജോയിയുടെ മകന് ജോയല്‍ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.