തിരുവനന്തപുരം : മുന്‍മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു. 78 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി 11.30നു പഴവടിയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു കെ ശങ്കരനാരായണ പിള്ള . 1982 ലും 87 ലും തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി. കേരളത്തിലെ ആദ്യ കെഎസ്യു ജില്ലാ പ്രസിഡന്റ് എന്ന നിലയിലും യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ്, ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പില്ക്കാലത്ത് കോണ്‍ഗ്രസില്‍ നിന്ന് മാറി കോണ്‍ഗ്രസ് എസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് എസിന്റെ ആക്ടിംഗ് സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു. വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കോണ്‍ഗ്രസില്‍ നിന്ന് മാറി ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഗിരിജയാണ് ഭാര്യ. അശ്വതി ശങ്കര്‍, അമ്പിളി ശങ്കര്‍ എന്നിവര്‍ മക്കളാണ്.