കൊല്ലം: ദാമ്പത്യജീവിതത്തിലെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വഴക്കിട്ട് ജീവനൊടുക്കാന്‍ ശ്രമിച്ച ദമ്പതികളില്‍ യുവാവ് കഴിഞ്ഞ ദിവസം മരിച്ചു. കൊല്ലത്താണ് സംഭവം. പള്ളിമണ്‍ സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ഭാര്യ അശ്വതി കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. കല്ല്യാണം കഴിഞ്ഞ അന്നുമുതല്‍ ശ്രീഹരിയും അശ്വതിയും അടിയും ഇടിയും വഴക്കുമാണെന്ന് ശ്രീഹരിയുടെ അമ്മ പറയുന്നു. മകനെ പലപ്പോഴും ഭാര്യ ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടിരുന്നുവെന്നും കരച്ചിലടക്കാനാവാതെ അമ്മ പറയുന്നു.
മുറ്റം വൃത്തിയാക്കാന്‍ അമ്മ പറഞ്ഞതിന് പിന്നാലെ ഉടലെടുത്ത വഴക്കാണ് ഇരുവരെയും അടിപിടിയിലെത്തിച്ചതെന്നും വിവാഹമാണ് മകനെ മരണത്തിലേക്ക് എത്തിച്ചതെന്നും ശ്രീഹരിയുടെ അച്ഛന് പറയുന്നു. ഒരു മാസം മുന്‍പാണ് ശ്രീജിത്തും അശ്വതിയും വിവാഹിതരായത്. ഇരുവരും തമ്മില്‍ ഉടലെടുത്ത അസ്വാരസ്യമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.
22 വയസ്സായിരുന്നു ശ്രീജിത്തിന്. കഴിഞ്ഞ മാസം 13 നായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും പിന്നീട് ശ്രീജിത്തിന്റെ രക്ഷിതാക്കള്‍ സഹകരിച്ചു. ഇതിനിടെ ശ്രീജിത്തും അശ്വതിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ശ്രീജിത്ത് ശനിയാഴ്ച സ്വന്തം വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.