കൊച്ചി: സംസ്ഥാനത്തെ പ്രളയദുരിതം നേരിട്ടറിയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കേരളത്തിലെത്തി. ഉച്ചയ്ക്ക് 12.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ വീക്ഷിക്കും.
ഹെലികോപ്റ്ററില്‍ ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും.
റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്, ഡിജിപി ലോക്നാഥ് ബെഹ്റ, അഡീഷനല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, റൂറല്‍ എസ്പി രാഹുല്‍ ആര് നായര്‍ എന്നിവര്‍ ചേര്‍ന്ന് കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. വിഐപി ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്, വിഎസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. കേന്ദ്രസഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ഒപ്പമുണ്ട്.