ജെറുസലേം: ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ റോക്കറ്റ് ആക്രണത്തിലാണ് കൊല്ലപ്പെട്ടത്.
കെയര്‍ ടേക്കറായി ജോലി ചെയ്തുവരികയായിരുന്നു സൗമ്യ.
സൗമ്യ താമസിച്ചിരുന്ന വീട്ടില്‍ ഫോണ്‍ ചെയ്തു നില്‍ക്കവെ റോക്കറ്റ് പതിക്കുകയായിരുന്നു. ജനലലൂടെയാണ് റോക്കറ്റ് പതിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ജീവനക്കാരി ഇസ്രയേലില്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
റോക്കറ്റ് കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് കൂടി തുളച്ചുകയറി അടുക്കളഭാഗത്ത് എത്തി. അടുക്കള ഭാഗം പൂര്‍ണമായി തകര്‍ന്നു. ജനലിലൂടെയാണ് റോക്കറ്റ് പതിച്ചത്. അഞ്ചാം നിലയുടെ മുകളില്‍ വീടിനുള്ളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു എന്നാണ് വിവരം.