പാനൂര്‍: വീട്ടുപറമ്പില്‍ 71 കഞ്ചാവ് ചെടികള്‍ നട്ടുനനച്ച് വളര്‍ത്തിയ ആള് അറസ്റ്റിലായി. എക്സൈസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. പാനൂര്‍ നഗരസഭയിലെ പൂക്കോം മംഗലാട്ട് താഴെ അരവിന്ദാക്ഷന്റെ വീട്ടില്‍നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്.
നീലച്ചടയന്‍ വിഭാഗത്തില്‍പെട്ട രണ്ട് മീറ്ററിലധികം നീളമുള്ള ചെടികളാണ് നട്ടുനനച്ച് വളര്‍ത്തിയിരിക്കുന്നത്. വീടിന്റെ പിറകുവശത്താണ് ഇവ നട്ടുവളര്‍ത്തിയത്. രാത്രി സമയത്ത് അരവിന്ദാക്ഷന് ചെടികള്‍ പരിചരിക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികളും പറയുന്നു. കൃഷിയോടുള്ള താത്പര്യമാണ് അരവിന്ദാക്ഷനെ കഞ്ചാവ് വളര്‍ത്താന്‍ പ്രേരിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ ഓട്ടോ െൈഡ്രവറായിരുന്ന ഇയാള്‍ സ്വന്തം ഉപയോഗത്തിനും വില്പനക്കും വേണ്ടിയാണ് കഞ്ചാവ് കൃഷിയിലേയ്ക്ക് ഇറങ്ങിയത്. കാരുണ്യം ഗ്രാമസേവാ കേന്ദ്രം പ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കൂത്തുപറമ്പ് എക്സൈസ് സംഘം പരിശോധന നടത്തിയത്. അതേസമയം, ചെടിയുടെ വലുപ്പം റെയിഡിനെത്തിയ എക്സൈസ് സംഘത്തെ പോലും അമ്പരപ്പിക്കുന്നതായിരുന്നു.