ആലപ്പുഴ: ജില്ലയിലെ പമ്പ, കക്കി ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും ജില്ല കളക്ടര്‍ വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷം അവധി പ്രഖ്യാപിച്ചു.
കാര്‍ത്തികപ്പള്ളി താലൂക്കിലെ വീയപുരം, ചെറുതന,പളളിപ്പാട്, കരുവാറ്റ ചേപ്പാട്.തൃക്കുന്നപ്പുഴ, കുമാരപുരം എന്നീ വില്ലേജുകളിലെയും, കുട്ടനാട് താലൂക്കിലെ തകഴി, പുളിങ്കുന്ന്, കൈനകരി, എടത്വ, തലവടി, നിരണംചമ്പക്കുളം രാമങ്കരി, മുട്ടാര്‍, നെടുമ്പ്രം, കടപ്ര, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയുടെ കീഴില്‍ വരുന്ന എടനാട്, മുണ്ടങ്കാവ്, മംഗലം, ചെങ്ങന്നൂര്‍ താലൂക്കിന് കീഴില്‍ വരുന്ന പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, കൊരട്ടിശ്ശേരി, മാന്നാര്‍, മാവേലിക്കര താലൂക്കിലെ ചെന്നിത്തല, തൃപ്പെരുന്തുറ എന്നീ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കുമാണ് അവധി.