കൊച്ചി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് ദിനത്തില്‍ തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തി നടന് പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന് വോട്ട് രേഖപ്പെടുത്തിയതായി അറിയിച്ചത്. മഷി പുരട്ടിയ വിരലിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
‘മേക്ക് ഇറ്റ് കൗണ്ട്’ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് വോട്ട് ചെയ്ത വിവരം അറിയിച്ചത്. സംവിധായകന് വൈശാഖ്, നീരജ് മാധവ് ഉള്‍പ്പെടെയുള്ളവരും തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി കഴിഞ്ഞു. ‘നമ്മള് എല്ലാവരിലും ലോകത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശക്തിയുണ്ട്’ – വോട്ട് രേഖപ്പെടുത്തിയ ശേഷം വൈശാഖ് പറഞ്ഞു.
‘ഒരു ജനാധിപത്യ സമൂഹത്തില്‍ വോട്ട് ആണ് ഏറ്റവും അക്രമരഹിതമായ ആയുധം.നമ്മള് അത് ഉപയോഗിക്കണം. നമ്മുടെ നാടിന് വേണ്ടി വോട്ട് ചെയ്യുക. ഭാവിയ്ക്ക് വേണ്ടി വോട്ട് ചെയ്യുക’, വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചു. 40 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.
27446309 വോട്ടര്‍മാരാണ് ഇന്ന് കേരളത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ പോകുന്നത്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 15000 ത്തോളം അധിക പോളിംഗ് ബൂത്തുകളും ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്. വോട്ടെടുപ്പിനായി കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.