കൊച്ചി : തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് നടന് സലിംകുമാര്‍. ശാരീരികമായി അവശതയിലായതോടെയാണ് സലിം കുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും പിന്മാറിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് സലിംകുമാര്‍ പ്രചാരണത്തിന് ഇറങ്ങിയത്.
ശാരീരികമായി വയ്യാതായതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം റസ്റ്റ് എടുക്കുകയാണെന്ന് സലിംകുമാര്‍ തന്നെ വിളിക്കുന്ന സ്ഥാനാര്‍ത്ഥികളോട് പറയുന്നു. ” പത്തു മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനു പോയി. ശാരീരികമായി വയ്യാതായി.
തളര്‍ന്നു. ഡോക്ടര്‍മാര്‍ പറഞ്ഞതുകൊണ്ട് ഇപ്പോള്‍ റെസ്റ്റെടുക്കുകയാണ്. പ്ലീസ് നിങ്ങള്‍ക്കു വേണ്ട വിഡിയോയും ഓഡിയോയും ഉടനെ അയച്ചു തരാം ” പ്രചാരണത്തിനെത്താന്‍ വിളിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളോട് സലിംകുമാര്‍ പറയുന്നു.
യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താന്‍ തയ്യാറാക്കിയ ഓഡിയോ സന്ദേശം ഫോണിലൂടെ തനിക്ക് തന്നെ ലഭിച്ചതായും സലിംകുമാര്‍ പറയുന്നു. ചിറ്റാറ്റുകരയിലെ വീട്ടില്‍ രാവിലെ സലിംകുമാര്‍ ഞെട്ടിയെഴുന്നേറ്റത് ഒരു ഫോണ്‍ ബെല്‍ കേട്ടാണ്. ഫോണെടുത്തപ്പോള്‍ വിളിക്കുന്നത് സലിംകുമാര്‍ തന്നെ. പറവൂര്‍ മണ്ഡലത്തില്‍ വി ഡി സതീശനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന സന്ദേശമാണ് ലഭിച്ചത്.