കണ്ണൂര്‍: വിശ്വാസികളെ ഒരിക്കലും ശത്രുക്കളായി കാണാറില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. കൊവിഡ് പിടിപെട്ട് ഒരാഴ്ചയോളം ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നപ്പോള്‍ വിശ്വാസികളായ ചിലര്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികള്‍ എന്നും കമ്മ്യൂണിസ്റ്റുകാരുടെ മിത്രങ്ങളാണ്. മാര്‍ക്സിന്റെ സമീപനമായിരുന്നു അതെന്നും ജയരാജന് പറഞ്ഞു. കൊവിഡ് പിടിപെട്ട് ഒരാഴ്ചയോളം ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു. വിശ്വാസികളായ ചിലര്‍ ക്ഷേത്രങ്ങളിലും പള്ളികളിലും അവരുടേതായ വിശ്വാസ ചടങ്ങുകളും പ്രാര്‍ത്ഥനകളും നടത്തിയതായി തന്നെ വിളിച്ച് അറിയിക്കുമായിരുന്നെന്നും എംവി ജയരാജന് പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’വിശ്വാസികളെ നമ്മളൊരിക്കലും ശത്രുക്കളായി കാണുന്നില്ല. കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിക്കുന്നൊരു സമീപനമാണത്. മാര്‍ക്സിന്റെ തന്നെ സമീപനമാണത്. വിശ്വാസികളെല്ലാം കമ്മ്യൂണിസ്റ്റ്കാരുടെ മിത്രങ്ങളാണ്,’ എംവി ജയരാജന് പറഞ്ഞു.