ചവറ: ചവറ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക നല്കി പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍. ഉദ്യോഗാര്‍ഥികളുമായി സ്ഥാനാര്‍ഥി ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പിഎസ്സി വിദ്യാര്‍ത്ഥികളുടെ എല്ലാ ആശങ്കകളും പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഷിബു ബേബിജോണ്‍ ഉറപ്പ് നല്‍കുകയും ചെയ്തു.
പുതിയ പരീക്ഷാ രീതിയെക്കുറിച്ചും ലിസ്റ്റിന്റെ കാലതാമസത്തെക്കുറിച്ചും സ്ഥാനാര്‍ത്ഥിയോട് ഉദ്യോഗാര്‍ഥികള്‍ പരാതി പറയുകയും ചെയ്തു.