കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരുന്നു പിഞ്ചുകുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തുകെട്ടി ക്ലാസ് എടുക്കുന്ന ഒരു അധ്യാപകന്റെ ചിത്രം. ഭാര്യ മരണപ്പെട്ടശേഷം നോക്കാന്‍ ആരുമില്ലാത്ത കുഞ്ഞിനെയും കൊണ്ട് ക്ലാസ് എടുക്കുന്ന കോളജ് പ്രൊഫസര്‍ എന്ന രീതിയിലാണ് ചിത്രം വ്യാപകമായി പ്രചരിച്ചത്.
മോയ്സസ് റെയ്സ് സാന്ഡോവല് എന്ന മെക്സിക്കന്‍ പ്രഫസറുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഭാര്യ മരണപ്പെട്ടശേഷം നോക്കാന്‍ ആരുമില്ലാത്ത കുഞ്ഞിനെയും കൊണ്ട് ക്ലാസ് എടുക്കുന്ന കോളജ് പ്രൊഫസര്‍ എന്ന അടിക്കുറിപ്പോടെ ചിത്രം വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിന്റെ സത്യാവസ്ഥ ഇതല്ലെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സാന്ഡോവല്.
തന്റെ വിദ്യാര്‍ഥിയുടെ കുഞ്ഞിനെ നെഞ്ചോടുചേര്‍ത്ത് ക്ലാസ് എടുക്കുന്നുടെ ചിത്രമാണ് ഇതെന്ന് മെക്സിക്കന്‍ പ്രഫസര്‍ പറയുന്നു. വിദ്യാര്‍ഥിക്ക് നോട്ട് എഴുതിയെടുക്കാനുള്ള സൗകര്യത്തിനായി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നുവെന്നും അധ്യാപകന് പറയുന്നു.
ഫെയ്സ്ബുക്കിലൂടെയാണ് സാന്ഡോവല് ഇക്കാര്യം പങ്കുവച്ചത്. 2016 ല്‍ സിഎന്‍എന്‍ സ്പാനിഷ് പ്രസിദ്ധീകരിച്ച വാര്ത്തിലാണ് പ്രഫസറുടെ ജീവിതം പറഞ്ഞിരിക്കുന്നത്. മെക്സിക്കോയിലെ അകാപുല്‍കോയിലുള്ള ഇന്റര്‍ അമേരിക്കന്‍ യൂനിവേഴ്സിറ്റി ഫോര്‍ ഡെവലപ്മെന്റിലെ നിയമ വിഭാഗം പ്രഫസറാണ് അദ്ദേഹം.