കണ്ണൂര്‍: പാല് ഉല്പാദനത്തില് കണ്ണൂര്‍ സ്വയം പര്യാപ്തമാകുന്നു. കഴിഞ്ഞ ഡിസംബറില്‍ 1.47 ലക്ഷം ലിറ്റര്‍ പാലാണ് ക്ഷീരസംഘങ്ങള്‍ വഴി സംഭരിച്ചത്. 2020 ഏപ്രിലില്‍ പ്രതിദിനം 1.28 ലക്ഷം ലിറ്ററായിരുന്നെങ്കില്‍ ഡിസംബറില്‍ 1.47 ലക്ഷമായി വര്‍ധിച്ചതായാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. 1.32 ലിറ്ററാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പാലുല്പാദനം.
ജില്ലയിലെ 224 സംഘങ്ങളില്‍ ക്ഷീരകര്‍ഷകര്‍ അളന്ന പാലിന്റെ കണക്കാണിത്. പാല് സംഭരണത്തില്‍ മലബാര്‍ മേഖലയില്‍ 18 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതാണ് ലഭിക്കുന്ന വിവരം. ക്ഷീരസംഘങ്ങളിലെത്താതെ 70 മുതല്‍ 75 ശതമാനം വരെ പാല് ദിവസേന പ്രാദേശികമായി കര്‍ഷകര്‍ വില്പന നടത്തുന്നുണ്ട്.
വീടുകളിലും ഹോട്ടലുകളിലും മറ്റുമായി നാലര ലക്ഷം ലിറ്റര്‍ പാല് ഇത്തരത്തില്‍ ജില്ലയില്‍ വിറ്റുപോകുന്നുണ്ട്. നേരത്തെ വിതരണത്തിനായി മില്‍മ കര്‍ണാടകയില്‍നിന്ന് പാല് എത്തിച്ചിരുന്നെങ്കിലും നിലവില്‍ ആവശ്യത്തിനുള്ള പാല് ജില്ലയില്‍ തന്നെ ഉല്പാദിപ്പിക്കുന്നുണ്ട്.