തൊണ്ണൂറുകളില്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച രാജസേനന് മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകനാണ്. അഭിനയത്തിലും രാഷ്ട്രീയത്തിലുമൊക്കെ രാജസേനന് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രാജസേനന് നടത്താറുള്ള പല പ്രസ്താവനകളും മാധ്യമ ശ്രദ്ധ നേടാറുണ്ട്. രാജസേനന് ഇപ്പോള്‍ നടത്തിയ മാറ്റൊരു പ്രസ്താവനയാണ് സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചയായിരിക്കുന്നത്.
മലയാളികളുടെ പ്രിയനടന് പൃഥ്വിരാജിനെക്കുറിച്ചാണ് രാജസേനന്റെ പരാമര്‍ശം. പൃഥ്വിരാജ് ആദ്യം അഭിനയിച്ചത് താന്‍ സംവിധാനം ചെയ്ത ചിത്രത്തിലാണെങ്കിലും നന്ദനമെന്നാണ് പറയാറെന്നാണ് രാജസേനന്റെ വാക്കുകള്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രാജസേനന് ഇക്കാര്യം പറഞ്ഞത്.
താന്‍ സംവിധാനം ചെയ്ത ‘നക്ഷത്രക്കണ്ണുള്ള രാജകുമാരന്, അവനുണ്ടൊരു രാജകുമാരി’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ആദ്യം അഭിനയിച്ചതെന്നും തന്റെ ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് എന്ന നടനുണ്ടായതെന്നും രാജസേനന് പറഞ്ഞു. എന്നാല്‍ നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് എത്തിയതെന്നും എല്ലാവര്ക്കും ഓടിയ സിനിമയെക്കുറിച്ച് പറയാനാണ് താത്പര്യമെന്നും രാജസേന്‍ കൂട്ടിച്ചേര്‍ത്തു.
സംഭവം ചര്‍ച്ചയായതിന് പിന്നാലെ സമൂഹമാധ്യമത്തില്‍ രാജസേനനെതിരെ നിരവധി ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.വാര്‍ത്തകളുടെ താഴെ പൃഥ്വിരാജ് നന്ദനമാണ് ആദ്യ സിനിമ എന്ന് പറയുന്നത് നാണക്കേട് കൊണ്ടായിരിക്കുമെന്നാണ് ട്രോള്‍.
രാജസേനന്റെ സംഘപരിവാര്‍ അനുകൂല അഭിപ്രായങ്ങളാണ് ഇത്തരത്തിലുള്ള ട്രോളിന് കാരണം. പലരും അക്കാര്യം ട്രോള്‍ രൂപത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ‘നാണക്കേട് കൊണ്ടായിരിക്കും സാറേ’, ‘നിങ്ങളുടെ പേര് പുറത്ത് പറയാന്‍ കൊള്ളില്ല’, നിങ്ങളുടെ പടത്തില്‍ അഭിനയിച്ചതിന്റെ നാണക്കേട് കൊണ്ടായിരിക്കും’, ‘സംഘിയായത് കൊണ്ടായിരിക്കും’ എന്നൊക്കെയാണ് സമൂഹമാധ്യമത്തില്‍ വരുന്ന ട്രേളുകള്. ഇതിന് മുമ്പും രാജസേനന്റെ ബിജെപി അനുഭാവത്തെ തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ പ്രേക്ഷകര്‍ താരത്തെ ട്രോളിയിട്ടുണ്ട്.