തിരുവനന്തപുരം: ആക്രിക്കടയില്‍ പഴയ പത്രക്കടലാസുകള്‍ക്കിടയില്‍ ആധാര്‍ കാര്‍ഡുകളുടെ കെട്ട് കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. മുന്നൂറോളം ആധാര്‍ കാര്‍ഡുകളാണ് ആക്രിക്കടയിലെ പത്രക്കടലാസുകള്‍ക്കിടയില്‍ കണ്ടെത്തിയ കെട്ടിലുള്ളത്.
കടയില്‍ വില്‍പ്പനയ്ക്കു കൊണ്ടുവന്ന പത്രക്കടലാസ് കെട്ടിനൊപ്പമാണ് ആധാര്‍ കണ്ടെത്തിയത്. ജോലിക്കാരാണ് സംവം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്ത പൊലീസ് പരിശോധന നടത്തി.
ഇന്‍ഷുറന്‍സ്, ബാങ്ക് രേഖകളും ആധാര്‍ കാര്‍ഡിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. വല്ല തട്ടിപ്പും നടത്താന്‍ വേണ്ടിയാണോ ഇത്രയും ആധാര്‍കാര്‍ഡുകള്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്നു. പൊലീസ് ഇവ പരിശോധിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.