കോട്ടയം: സമൂഹമാധ്യമങ്ങളില്‍ ക്രൈസ്തവ സഭകളുടേതെന്ന പേരില്പ്രചരിപ്പിക്കപ്പെടുന്ന വ്യാജ വാര്‍ത്തകളില്‍ അന്വേഷണം വേണമെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും അന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തണം എന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചസ് ഓക്സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്റേതെന്ന്(കാസ) തോന്നിപ്പിക്കുന്ന, ഹലാല്‍ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ സ്വഭാവമുള്ള ചില പ്രസ്താവനകള്‍ ക്രിസ്മസ് കലയളവില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാല്‍ അത് തങ്ങളുടേതല്ലെന്നും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി ശിക്ഷിക്കപ്പെടണമെന്നും കാസ അഭിപ്രായപ്പെട്ടു. ഹലാല്‍ ഭക്ഷണത്തിനും ബാങ്ക് വിളിക്കുന്നതിനും എതിരെ കേരള ഇന്റര്‍ ചര്‍ച്ച് ലൈറ്റി കൗണ്സിലിന്റേതെന്ന പേരില്‍ വ്യാജ വാര്‍ത്തകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചിരപ്പിക്കുന്നുണ്ട്.
കത്തോലിക്ക സഭയിലേയും കെസിസി അംഗസഭകളിലേയും അല്മായരാണ് ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതെന്ന വിധത്തിലാണ് നോട്ടീസുകള്‍ പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച് വിവിധ സഭകളില്‍ നിന്നും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗങ്ങളില്‍ നിന്നും കെസിസിയിലേക്ക് അന്വേഷണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
തുടര്‍ന്ന് കെസിസി ഉള്‍പ്പടെയുള്ളവര്‍ നടത്തിയ അന്വേഷണത്തില്‍ ഇത്തരം ഒരു കൗണ്‍സില്‍ രൂപീകരിക്കുന്നതിന് പ്രസ്തുത സഭകള്‍ക്ക് ഔദ്യോഗികമായി യാതൊരുവിധ അറിവുമില്ലെന്ന വിവരമാണ് ലഭിച്ചത്. ഇത്തരത്തിലൊരു പ്രസ്ഥാനത്തെ കുറിച്ച് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനും അറിവില്ല.
ഉറവിടം വ്യക്തമാകാതിരിക്കാന്‍ വ്യാജ ഫോണ്‍ നമ്പര്‍ നല്കി ക്രൈസ്തവ സഭയുടേതെന്ന് തോന്നിപ്പിക്കുന്ന പ്രചാരണങ്ങല്‍ നടത്തുന്നവര്‍ക്കെതിരെ കൃത്യമായ നടപടികള്‍ എടുക്കണമെന്ന് പ്രകാശ് പി തോമസ് കൂട്ടിച്ചേര്‍ത്തു.