കണ്ണൂര്‍: സ്കൂളിലേക്ക് വിളിച്ചുവരുത്തി വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രധാന അധ്യാപകന് അറസ്റ്റില്‍. കണ്ണൂരിലെ പാനൂരിലാണ് സംഭവം. പാനൂര്‍ ഈസ്റ്റ് വള്ള്യായി യുപി സ്കൂള്‍ പ്രധാന അധ്യാപകന് വിപി വിനോദാണ് അറസ്റ്റിലായത്.
കുട്ടിയുടെ ടെക്സ്റ്റ് ബുക്ക് സ്കൂളില്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞ് വിനോദ് വിദ്യാര്‍ത്ഥിയുടെ അമ്മയെ കോള്‍ ചെയ്തു. തുടര്‍ന്ന് ടെക്സ്റ്റ് ബുക്ക് വാങ്ങാന്‍ കുട്ടിയുടെ അമ്മയോട് സ്കൂളിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
പുസ്തകങ്ങള്‍ വാങ്ങാനായി എത്തിയ വിദ്യാര്‍ത്ഥിയുടെ അമ്മയോട് പ്രധാനാധ്യാപകന് മോശമായി പെരുമാറുകയായിരുന്നു. പിന്നീടാണ് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. സ്കൂളില്‍ നിന്നും രക്ഷപ്പെട്ടോടിയ വിദ്യാര്‍ത്ഥിയുടെ അമ്മ വിവരം ബന്ധുക്കളോട് പറഞ്ഞു.
പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ വിനോദിനെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.