തിരുവനന്തപുരം : വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോ ഇല്ലെയോ എന്ന കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി നടന് കൃഷ്ണകുമാര്‍. ബിജെപി ആവശ്യപ്പെട്ടാല്‍ താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
ബിജെപിയെ അനുകൂലിക്കുന്നതില്‍ തനിക്കെതിരെ ദിനംപ്രതി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ അതൊന്നും താന്‍ മുഖവിലയ്ക്കെടുക്കില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പ്രമുഖ മാധ്യമത്തോടായാണ് കൃഷ്ണകുമാര്‍ ഇക്കാര്യം പറഞ്ഞത്.
നിലവില്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിലപാടില്‍ തനിയ്ക്കും സുരേഷ് ഗോപിയ്ക്കും മാത്രമാണ് ട്രോള്‍ ലഭിക്കുന്നത്. മമ്മൂട്ടിയെ എന്തുകൊണ്ട് വിമര്ശിയ്ക്കുന്നില്ലെന്നും കൃഷ്ണ കുമാര്‍ ചോദിച്ചു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നടന് സുരേഷ് ഗോപി മത്സരിക്കുമെന്നുള്ള വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് താരത്തിന്റെ പി ആര് ടീം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
സുരേഷ് ഗോപി അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളുടെ തിരക്കിലാണെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിന്റെ ഭാഗമാകും. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കില്ലെന്നും പോസ്റ്റില്‍ കുറിച്ചു.