കൊച്ചി: വിദ്യാലയങ്ങളിലെ അമിത ഫീസ് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. സ്കൂള്‍ ഫീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളം ചേപ്പനത്തെ ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിറും അഞ്ചു രക്ഷിതാക്കളും നല്കിയ ഹര്‍ജി പരിഗണിച്ചാണ് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഇക്കാര്യത്തില്‍ എന്തു നടപടിയെടുക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി നിരീക്ഷിച്ചു. കുട്ടികള്‍ക്ക് നല്കുന്ന സൗകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും യോജിക്കാത്ത തരത്തിലുള്ള ഫീസാണ് വിദ്യാലയങ്ങള്‍ ഈടാക്കുന്നതെങ്കില്‍ അത്തരം സ്കൂളുകള്‍ ലാഭത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടതി പറഞ്ഞു.