പേരാമ്പ്ര: കേരളത്തില്‍ വിരളമായി കാണുന്ന ചൂയി രാചുക് (സാവന്ന നൈറ്റ്ജാര്‍) പക്ഷിയെ കോട്ടപ്പള്ളിയില്‍ കണ്ടെത്തി. ഡോ. തോമസ് മരങ്ങാട്ടില്‍ കോട്ടപ്പള്ളിയിലെ നെല്‍പാടത്ത് കണ്ടെത്തിയ പക്ഷിയെ ഗവേഷകനായ ഡോ. അബ്ദുല്ല പാലേരിയാണ് തിരിച്ചറിഞ്ഞത്.
കോഴിക്കോട് ജില്ലയില്‍ ആദ്യമായാണ് ഈ പക്ഷിയെ കണ്ടെത്തുന്നത്. മങ്ങിയ തവിട്ടു കുറികളും വരകളും ഉള്ളതിനാല്‍ ഇതിനെ കണ്ടെത്തുക വളരെ പ്രയാസമാണ്. രാത്രിയാണ് ഇത് ഇര തേടിയിറങ്ങുന്നത്.
പകല്‍ സമയത്ത് ഇവ പുല്ലുകള്‍ക്കും കുറ്റിക്കാടുകള്‍ക്കും ഇടയില്‍ മറഞ്ഞിരുന്ന് രാത്രിയാണ് ഇര തേടിയിറങ്ങുക. കൊതുകുകള്‍, ഈച്ച, പ്രാണികള്‍ എന്നിവയാണ് ഇവയുടെ മുഖ്യാഹാരം.