കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 1,117 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശി പിടിയിലായി.
ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയുടെ വിമാനത്തില്‍ എത്തിയ മലപ്പുറം മൂര്‍ക്കനാട് സ്വദേശി റാഷിദാണ് പിടിയിലായത്. 55 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. സ്വര്‍ണ്ണ മിശ്രിതം ക്യാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
കഴിഞ്ഞ ദിവസവും കരിപ്പൂരില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയിരുന്നു. ഏകദേശം 43 ലക്ഷം രൂപ വില വരുന്ന 865.80 ഗ്രാം സ്വര്‍ണ്ണമാണ് ദുബായിയില്‍ നിന്നും കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം കാളികാവ് സ്വദേശിയില്‍ നിന്ന് അധികൃതര്‍ പിടികൂടിയത്.