കോട്ടയം: കോട്ടയത്ത് തേനീച്ചകളുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. കോട്ടയം മുണ്ടക്കയത്താണ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്. ടാപ്പിംഗിനിടെയായിരുന്നു തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്.
തേനീച്ചയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളികളും മണിക്കല്‍ സ്വദേശികളുമായ പി.ശശി (58), ബാബു (52) ,അജയകുമാര്‍ (33) എന്നിവര്‍ക്കാണ് പരിക്കറ്റു. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുണ്ടക്കയം ടി ആന്‍ഡ് ടി എസ്റ്റേറ്റിലെ മണിക്കല്‍ ഡിവിഷനിലെ തൊഴിലാളികള്‍ ടാപ്പിംഗ് നടത്തുന്നതിനിടെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്.