പയ്യന്നൂര്‍: തെരഞ്ഞെടുപ്പ് ചിഹ്നങ്ങളുമായി നെറ്റിപ്പട്ടം നിര്‍മ്മിക്കുന്ന തിരക്കിലാണ് അന്നൂര്‍ ആലിന്‍കീഴിലെ ലസിത കുണ്ടത്തില്‍. ഒന്നര വര്‍ഷത്തിലധികമായി ലസിത നെറ്റിപ്പട്ട നിര്‍മാണ ജോലി തുടങ്ങിയിട്ട്. വാഹനങ്ങളില്‍ തൂക്കുന്ന ചെറിയ നെറ്റിപ്പട്ടം മുതല്‍ അഞ്ചര അടി ഉയരമുള്ള നെറ്റിപ്പട്ടം വരെ ലസിത നിര്‍മ്മിക്കും.
അമേരിക്കയില്‍ വരെ ലസിതയുട നെറ്റപ്പട്ടത്തിന്റെ കാഴ്ച എത്തിയിട്ടുണ്ട്. കൊവിഡ് കാലത്ത് കാര്യമായ വില്പന നടന്നില്ല. വന്‍ തിരിച്ചടി വരെ ലസിതയ്ക്ക് നേരിടേണ്ടി വന്നു. അതിനിടയിലാണ് തെരഞ്ഞെടുപ്പ് വന്നത്.
അതോടെ നെറ്റിപ്പട്ടം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്താനായി ലസിത ശ്രമം നടത്തുകയായിരുന്നു. ചിഹ്നങ്ങളും സ്ഥാനാര്‍ത്ഥികളുടെ ചിത്രവുമെല്ലാം നെറ്റിപ്പട്ടത്തില്‍ ലസിത ഒരുക്കുന്നുണ്ട്. നേരത്തെ നെറ്റിപ്പട്ടങ്ങളില്‍ കുടുംബ ഫോട്ടോകള്‍ ചേര്‍ത്ത് കൊടുത്തും ഈ കലാകാരി ശ്രദ്ധ നേടിയിരുന്നു.