അടുത്ത കാലത്തായി ഏറെ കോളിളക്കം സൃഷ്ടിച്ചതാണ് സിനിമയിലെ കാസ്റ്റിങ്ങ് കൗച്ച് വെളിപ്പെടുത്തലുകൾ. മലയാളത്തിലേയടക്കം നിരവധി ഇന്ത്യൻ നടിമാർ തങ്ങൾക്ക് നേടിച്ച് ദുരവസ്ഥയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
ഇപ്പോഴിതാ ഒരു ടിക്ക് ടോക്ക് താരവും ഇത്തരത്തിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിൽ നായികയാക്കാമെന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിനായി നിർബന്ധിച്ചുവെന്നാണ് ടിക് ടോക് താരത്തിന്റെ വെളിപ്പെടുത്തൽ.
തമിഴ്നാട്ടിൽ ഏറെ ആരാധകരുള്ള ഇലാക്കിയ എന്ന പെൺകുട്ടിയാണ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ചില സംവിധായകർ തന്നെ കബളിപ്പിച്ചുവെന്നാണ് ഇലാക്കിയ പറയുന്നത്.
സിനിമയിലെ കാസ്റ്റിക് കൗച്ച് യാഥാർഥ്യമാണ്. വഴങ്ങിക്കൊടുക്കാൻ തയ്യാറുള്ളവരെ അവർ നായികമാരാക്കും. സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ള പെൺകുട്ടികൾക്ക് ഞാൻ മുന്നറയിപ്പ് നൽകുന്നുഎന്നും ഇലാക്കിയ പറഞ്ഞു. യോഗി ബാബു നായകനായ സോംബി എന്ന ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രത്തെ ഇലാക്കിയ അവതരിപ്പിച്ചിട്ടുണ്ട്.