കണ്ണൂര്‍: കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസ്സുകാരനെ അമ്മ കടലില്‍ എറിഞ്ഞുകൊന്ന സംഭവത്തില്‍ മലയാളികള്‍ക്ക് ഇനിയും നടുക്കം വിട്ട് മാറിയിട്ടില്ല. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി നൊന്ത് പ്രസവിച്ച മകനെ കൊലപ്പെടുത്തിയ അമ്മയ്ക്കെതിരെ എങ്ങും രോഷം ഉയരുകയാണ്. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ മാതാപിതാക്കളും നാട്ടുകാരുമടക്കം ശരണ്യയെക്ക് നേരെ അക്രമാസക്തരായി പാഞ്ഞടുത്തു.
എന്നാല്‍ താന്‍ ചെയ്ത ഇത്രയും വലിയ തെറ്റിലല്ല, മറിച്ച് തെറ്റ് കണ്ടുപിടിക്കപ്പെട്ടതിലെ വിഷമമാണ് പലപ്പോഴും ചോദ്യംചെയ്യുമ്പോള്‍ ശരണ്യ പ്രകടിപ്പിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. കുട്ടിയെ കടലിലെറിഞ്ഞകാര്യം പറയുമ്പോഴൊന്നും അവളില്‍ വലിയ സങ്കടമോ, കുറ്റബോധമോ ഒന്നും കണ്ടില്ലെന്ന് പോലീസ് പറയുന്നു.
മകന് വിയാന്റെ കൊലപാതകത്തില്‍ ഭര്‍ത്താവിനെ പ്രതിയാക്കാനുള്ള ലക്ഷ്യം മൊഴിയില്‍ വ്യക്തമായിരുന്നു. വാരം സ്വദേശിയും ഭര്‍ത്താവിന്റെ സുഹൃത്തുമായ വ്യക്തിയുമായി പരിചയപ്പെടുകയും ഫേസ്ബുക്ക് ബന്ധം സ്ഥാപിക്കുയും ചെയ്ത ശരണ്യ കുട്ടിയെ കടലിലെറിഞ്ഞശേഷം കുറ്റം ഭര്‍ത്താവിന്റെ തലയില്‍ ചുമത്തി രക്ഷപ്പെടാനായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷേ, മാറ്റിമാറ്റിപ്പറഞ്ഞ കാര്യങ്ങള്‍ ശരണ്യയെത്തന്നെ കുടുക്കിലാക്കിയെന്നും പോലീസ് പറയുന്നു.