ടോക്കിയോ: ഹജിബിസ് ചുഴലിക്കാറ്റില്‍ തകര്‍ന്ന് ജപ്പാന്. നിരവധി വീടുകളാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജപ്പാനില്‍ തകര്‍ന്നത്. അതേസമയം രണ്ട് മരണം മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിരവധി പേരെയാണ് കാണാതായിരിക്കുന്നത്.
അറുപതു വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ ചുഴലിക്കാറ്റ് ഇപ്പോള്‍ ജപ്പാനില്‍ വീശിയടിച്ചിരിക്കുന്നത്.
പ്രാദേശിക സമയം 7 മണിയോടെയാണ് ടോക്കിയോ നഗരത്തിന് വടക്ക പടിഞ്ഞാറുള്ള ഇസു പെന്‍സുലയില്‍ ഹജിബിസ് ആദ്യം വീശിയടിച്ചത്. മണിക്കൂറില്‍ 225 കിലോമീറ്റര്‍ ആണ് കാറ്റിന്റെ വേഗത.
അതേസമയം ചുഴലിക്കാറ്റ് ഇപ്പോള്‍ കിഴക്കന്‍ തീരത്തിലേക്ക് നീങ്ങുകയാണ്. ഹോന്‍ഷു ദ്വീപ് മേഖലയെയാണ് കൊടുങ്കാറ്റ് സാരമായി ബാധിക്കുക. ടോക്കിയോ തീരത്ത് കനത്ത മഴയും കാറ്റും നാശം വിതക്കുകയാണ്. 2,70,000 വീടുകളാണ് ഭാഗീകമായി തകര്‍ന്നിരിക്കുന്നത്. വൈദ്യുതി ബന്ധവും തകരാറിലായി. അധികൃതര്‍ ഏതാണ്ട് 40 ലക്ഷത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിനാലാണ് വന്‍ദുരന്തം ഒഴിവായത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ജപ്പാനില്‍ നടത്താനിരുന്ന റഗ്ബി ലോകകപ്പ് മത്സരങ്ങളും ഫോര്‍മുല വണ്‍ മത്സരങ്ങളും റദ്ദാക്കിയിരുന്നു. ഇതിനിടെ മിനാംബിബോസോയില്‍ 5.7 തീവ്രതയുള്ള ഭൂകമ്പവും ഉണ്ടായിട്ടുണ്ട്.