മലപ്പുറം: ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് കാഞ്ഞങ്ങാട് സബ് രജിസ്ട്രാറെ പോലീസ് അറസ്റ്റ് ചെയ്തു. സബ് രജിസ്ട്രാര്‍ ജോയിയെയാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ വെച്ചാണ് ഇയാള്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്.
ബസിന്റെ പിറകിലെ സീറ്റില്‍ ഇരിക്കുകയായിരുന്ന ജോയ് തന്റെ ദേഹത്ത് പിടിച്ചുവെന്നാണ് കൊല്ലം സ്വദേശിയായ യുവതി പോലീസിന് നല്കിയ പരാതി. ബസ് കാടാമ്പുഴ എത്തിയപ്പോള്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് സബ് രജിസ്ട്രാറെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് പോലീസ് കോടതിയില്‍ ഹാജരാക്കും.