തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള ദുരനന്തനിവാരണ വകുപ്പ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതില്‍ തടസ്സമില്ല, എന്നാല്‍ ലക്ഷദ്വീപ് മേഖലയില്‍ മണിക്കൂറില്‍ 45 മുതല്‍ 55 വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
ഇന്ന് ഗുജറാത്ത് തീരത്തും അതിനോട് ചേര്‍ന്നുള്ള വടക്ക് -കിഴക്ക് അറബിക്കടലിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട് . 30-09-2019 മുതല്‍ 01-10-2019 വരെ മാലിദ്വീപ്, ലക്ഷദ്വീപ്, ഭൂമധ്യരേഖയോട് ചേര്‍ന്ന് കിടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രം എന്നീ മേഖലകളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 സാ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
ഈ സമയത്ത് കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ പ്രസ്തുത പ്രദേശങ്ങളില്‍ കടലില്‍ പോകരുതെന്ന് ദുരനന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.