ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉണ്ടായ പ്രളയത്തിനിടെ കനാലിന് സമീപത്ത് സെല്‍ഫിയെടുക്കാനെത്തിയ അമ്മയും മകളും മുങ്ങി മരിച്ചു. ബിന്ദു ഗുപ്ത(48), അശ്രിതി (22) എന്നിവരാണ് മരിച്ചത്. മധ്യപ്രദേശിലെ മാന്ദ്സൗറിലാണ് സംഭവം. വീടിന് സമീപത്ത് വെള്ളക്കെട്ട് കാണാന്‍ പോയതാണ് മാന്ദ്സൗറിലെ സര്‍ക്കാര്‍ കോളേജിലെ പ്രൊഫസറായ ആര് ഡി ഗുപ്തയും ഭാര്യ ബിന്ദു ഗുപ്തയും മകള്‍ അശ്രിതിയും.
തുടര്‍ന്ന് വെള്ളം നിറഞ്ഞ് കവിഞ്ഞൊഴുകുന്ന കനാലിന് സമീപത്ത് നിന്ന് കുടുംബത്തോടൊപ്പം സെല്‍ഫി എടുക്കുന്നതിനിടെയാണ് മണ്ണിഞ്ഞ് ബിന്ദു ഗുപ്തയും മകള്‍ അശ്രിതിയും വെള്ളകെട്ടിലേക്ക് വീണത്. ഉടന്‍ തന്നെ സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും പോലീസും ചേര്‍ന്ന് ഇരുവര്‍ക്കുമായുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കണ്ടെത്തനായില്ല. ശേഷം പിന്നീട് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.