ലഖ്നൗ: ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യപ്രതി കുല്‍ദീപ് സിങ് സോംഗാറിന്റെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സിബിഐ റെയ്ഡ് നടത്തുന്നു. ലഖ്നൗ, ഉന്നാവോ, ബാണ്ഡ, ഫത്തേപ്പൂര്‍ ജില്ലകളിലെ 17 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ നാലുജില്ലകളില്‍ റെയ്ഡ് നടക്കുകയാണെന്നും അന്വേഷണം തുടരുകയാണെന്നും സിബിഐ സംഘം പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞദിവസം കുല്‍ദീപ് സിങ് സേംഗാര്‍ കഴിയുന്ന സീതാപുര്‍ ജയിലിലും സിബിഐ പരിശോധന നടത്തിയിരുന്നു. കുല്‍ദീപിനെ ജയിലില്‍ സന്ദര്‍ശിക്കാനെത്തിയവരുടെ വിവരങ്ങളുമാണ് പ്രധാനമായും പരിശോധിച്ചത്.