ജംഷഡ്പൂര്‍: റെയില്‍വെ സ്റ്റേഷനില്‍ അമ്മയുടെ അരികില്‍ കിടന്ന് ഉറങ്ങിയ മൂന്ന് വയസുകാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. പീഡിപ്പിച്ച ശേഷം കുഞ്ഞിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തി. ജംഷഡ്പൂരിലാണ് ദാരുണ സംഭവം നടന്നത്. മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി റെയില്‍വേയുടെ വിവിധയിടങ്ങളില്‍ തള്ളുകയായിരുന്നു. മണം പിടിച്ചെത്തിയ പോലീസ് നായയാണ് അറുത്തു മാറ്റിയ നിലയിലുള്ള കുട്ടിയുടെ തലഭാഗം കണ്ടെത്തിയത്.
റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ രണ്ട് പേര് ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പ്രതികളില്‍ ഒരാളായ റിങ്കു 2015ല്‍ മറ്റൊരു കുട്ടിയെ പീഡിപ്പിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ചശേഷം രണ്ടാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്. പോലീസുകാരന്റെ മകനും കൂടിയാണ് റിങ്കു. സംഭവത്തില്‍ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സമീപത്തെ സിസിടിവിയില്‍ ഉറങ്ങുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്നത് പതിഞ്ഞിരുന്നു.
റിങ്കുവാണ് കുഞ്ഞിനെ എടുത്തുകൊണ്ടുപോയത്. കുഞ്ഞിന്റെ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ ഒപ്പമാണ് താമസം. കുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തിയില്‍ അയാള്‍ക്കും പങ്കുണ്ടെന്ന് കുഞ്ഞിന്റെ അമ്മ പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പേര് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും പോലീസ് പറയുന്നു.