വാഷിങ്ടണ്‍: കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ടതായി യുഎസ് ഇന്റലിജന്‍സ്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹംസ ബിന്‍ ലാദനെ 2017ല്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വാഗ്ദാനം ചെയ്തിരുന്നു.
ലോകത്തെ നടുക്കിയ സെപ്റ്റബര്‍ 11-ലെ ആക്രമണത്തിന് മുമ്പ് വരെ ഹംസ അഫ്ഗാനിലായിരുന്നു. ഇതിനുശേഷമാണ് ഇയാള്‍ അല്‍ ഖ്വയ്ദയുടെ നേതൃത്വത്തിലേക്ക് വരുന്നത്. 2015ല്‍ അല്‍ ഖ്വയ്ദയുടെ തലവനായ അയ്മാന്‍ അല്‍ സവാഹിരിയാണ് ഹംസയെ ലോകത്തിന് സംഘടനയുടെ യുവ ശബ്ദമെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയത്.