കോഴിക്കോട്: മഴക്കെടുതിയില്‍ നന്മനിറഞ്ഞ മനസുകളുടെ സഹോയത്തോടെ ജീവന് തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് അര്‍ജുനും രാമന്‍കുട്ടിയും. കോഴിക്കോട് കൊയിലാണ്ടി നടുവത്തൂര്‍ പൂക്കോത്ത് താഴ്ത്താണ് സംഭവം. വെള്ളപ്പൊക്കത്തില്‍ സകലതും നഷ്ടപ്പെടുന്നത് കാണാന്‍ വയ്യാതെ ഞാറക്കുഴി ലീല ജീവനുംകൊണ്ട് കരയടുത്തത്.
വെള്ളപ്പൊക്കത്തില്‍ നിന്ന് കരക്കെത്തിയ ലീല കേട്ടത് ദൈനീയമായ അര്ജുന് എന്ന് വളര്‍ത്തു നായിന്റെ കരച്ചിലായിരുന്നു. പിന്നെ ലീല രണ്ടാമതൊന്നും നോക്കിയില്ല. തിരിച്ച് നീന്തി അര്‍ജുനെ കരക്കടിപ്പിച്ചു. ശേഷം അര്‍ജുന്റെ നന്ദി പ്രകടനം ഏവരുടെയും ഉള്ളുലച്ചു. പൂക്കോത്ത് താഴത്ത് രാമന്‍കുട്ടി എന്ന പൂച്ചയും മഴക്കെടുതിയില്‍പ്പെട്ടു. അവന്റെ യജമാനത്തി ജാനു വാല്‍സല്യത്തോടെ വിളിച്ച വിളിക്കെല്ലാം ദൈന്യത നിറഞ്ഞ കരച്ചില് മാത്രമായിരുന്നു മറുപടി. ഒടുവില്‍, രാമന് കുട്ടിയും മഴക്കെടുതിയില്‍ നിന്ന് രക്ഷനേടി.