പഴയന്നൂര്‍: തൃശ്ശൂരിലെ പഴയന്നൂരില്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ച് യുവാവ്. കല്ലേപ്പാടം തിരുത്തിപ്പുള്ളിപ്പറമ്പിലാണ് സംഭവം നടന്നത്. ചെറുകര മേപ്പാടത്തുപറമ്പ് ശരത്കുമാര് (22)ആണ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി ആക്രമിച്ചത്.
വീട്ടില്‍ സഹോദരിയും പെണ്‍കുട്ടിയും മാത്രമുള്ളപ്പോഴായിരുന്നു ശരത് കുമാര്‍ ആക്രമിച്ചത്. പ്രണയം നിരസിച്ചതിനെ തുടര്‍ന്നാണ് യുവാവ് ക്രൂരത ചെയ്തത്. പെണ്‍കുട്ടി ഒഴിഞ്ഞുമാറിയെങ്കിലും തോളിലും കൈവിരലിനും പരിക്കേറ്റു.
ഒഴിഞ്ഞു മാറിയതിനാല്‍ വലിയ അപകടത്തില്‍ നിന്നും വഴുതി മാറുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ശരത്കുമാറിന്റെ പേരില്‍ പഴയന്നൂര്‍ പോലീസ് കേസെടുത്തു.